മുല്ലപ്പെരിയാര്‍: ആര്‍ക്കും നിലപാടില്ലെന്ന് ആന്റണി


തൃശ്ശൂര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു രാഷ്ട്രീയ കക്ഷിക്കും വ്യക്തമായ നിലപാടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു.


മുല്ലപ്പെരിയാര്‍ ഡാം പ്രശ്‌നം പരിഹരിക്കണമെന്നല്ലാതെ എങ്ങിനെ പരിഹരിക്കണമെന്ന് ആരും പറയുന്നില്ല. പ്രശ്‌നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഇനിയും ഫലം കണ്ടിട്ടില്ലെന്നും എങ്കിലും ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.


മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ രമ്യമായ മാര്‍ഗം കണ്ടെത്താന്‍ കേരള തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ യോഗം അടിയന്തിരമായി വിളിക്കണമെന്ന് എ.കെ.ആന്റണി പ്രധാനമന്ത്രിയോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

No comments:

Post a Comment