നേത്രാവതിപുഴയില്‍ 4 മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു


മംഗലാപുരം: ഇനോളിക്കുസമീപം നേത്രാവതി പുഴയില്‍ ഒഴുക്കില്‍പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിനാസ്, കാസര്‍കോട് സ്വദേശി സബാദ്, കൂത്തുപറമ്പ് സ്വദേശി സഫ് വാന്‍, നീലേശ്വരം സ്വദേശി ഷിഹാദ് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. പുഴയില്‍ വീണ പന്തെടുക്കാന്‍ പുഴയിലിറങ്ങിയപ്പോഴാണ് അപകടം. പന്തെടുക്കാനായി പുഴയില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു.


വിനോദയാത്രാസംഘം കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കില്‍പെട്ടത്. ഇനോളിലെ ബ്യാരീസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി യിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍.

No comments:

Post a Comment