ജനഗണമന'യ്ക്ക് ഇന്ന് 100




മലപ്പുറം: ഭാരതീയന്റെ ആത്മാവില്‍ ആദരവും അഭിമാനവും നിറയ്ക്കുന്ന ദേശീയഗാനം പിറന്നിട്ട് ചൊവ്വാഴ്ച നൂറ്‌കൊല്ലം തികയുന്നു. 1911 ഡിസംബര്‍ 27ന് കൊല്‍ക്കത്തയില്‍നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് രവീന്ദ്രനാഥ ടാഗോര്‍ ജനഗണമന ആദ്യമായി ആലപിച്ചത്. ബംഗാളിയില്‍ രചിച്ച ആ ഗാനത്തിന് 'ഭാഗ്യവിധാതാ' എന്നാണ് ആദ്യം പേരിട്ടിരുന്നത്.

ശങ്കരാഭരണ രാഗത്തില്‍ രാംസിങ് ഠാക്കൂര്‍ സംഗീതം നല്‍കിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്. ഈ ദിവസമാണ് 'വന്ദേമാതരം' ദേശീയഗാനമായി അംഗീകരിച്ചത്.

ദേശീയഗാനത്തിന്റെ ആദ്യ ഖണ്ഡികയാണ് ഇപ്പോള്‍ ആലപിക്കുന്നത്.ടാഗോറിന്റെ നൂറ്റിയമ്പതാം ജന്മവാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ത്തന്നെ ദേശീയഗാനത്തിന്റെ നൂറാം വാര്‍ഷികവും വന്നുവെന്നതും ശ്രദ്ധേയം. ടാഗോര്‍ എഴുതിയ 'അമര്‍ ഷൊനാര്‍ ബംഗ്ല' എന്ന കവിതയാണ് ബംഗ്ലാദേശിന്റെ ദേശീയഗാനം.

Jana Gana Mana....







No comments:

Post a Comment