ഗുരുതരമായി പൊള്ളലേറ്റ ഏഴുപേരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സജീഷ്, ജയന്‍, പ്രസാദ്, വിജയന്‍, ദേവസ്യ, മാധവന്‍, പഴനിമല എന്നിവരാണ് ആസ്പത്രിയിലുള്ളത്.
മൂന്നു പേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 15 പേരാണ് പടക്കനിര്‍മ്മാണശാലയില്‍ ജോലിയെടുത്തിരുന്നതത്. ഉച്ചക്ക് 12.30നായിരുന്നു സ്‌ഫോടനം. പടക്കനിര്‍മ്മാണത്തിനുള്ള വെടിമരുന്ന് ശേഖരിക്കിച്ചുവെച്ചതാണ് പൊട്ടിത്തെറിച്ചത്.
അത്താണി ആനപ്പെരുവഴിയിലെ കുന്നിന്‍മുകളിലെ റബ്ബര്‍തോട്ടത്തിനിടയിലായിരുന്നു പടക്കനിര്‍മ്മാണശാല പ്രവര്‍ത്തിച്ചിരുന്നത്. മൂന്നുഷെഡ്ഡുകളിലായി വെടിമരുന്ന് സൂക്ഷിച്ചിരുന്നതായാണ് വിവരം. പടക്കനിര്‍മ്മാണം നടന്ന സ്ഥലത്തായിരുന്നു സ്‌ഫോടനം. സമീപത്തെ മൂന്നുവീടുകളും കത്തി നശിച്ചിട്ടുണ്ട്.
No comments:
Post a Comment