പെട്രോള്‍ വില നാലു രൂപ കുറയുമെന്നു സൂചന




ന്യൂഡല്‍ഹി • രാജ്യാന്തര എണ്ണ വില 2010 നു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലയിലെത്തിയ സാഹചര്യത്തില്‍ അടുത്ത മാസം ആദ്യം പെട്രോള്‍ വില കുറയ്ക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തയാറാകുമെന്നു സൂചന.
രൂപയുടെ വിനിമയ മൂല്യം ഇടിയുന്നതിനാല്‍ ക്രൂഡ്‌ ഓയില്‍ വിലക്കുറവിന്റെ ഗുണം ലഭിക്കുന്നില്ലെന്ന നിലപാടാണ്‌ എണ്ണക്കമ്പനികളുടേത്‌. എങ്കിലും ലീറ്ററിന്‌ നാലു രൂപ വരെ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന്‌ റിപ്പോര്‍ട്ടുകള്‍.
രണ്ടാഴ്‌ചയിലൊരിക്കല്‍ രാജ്യാന്തര വില അനുസരിച്ച്‌ പെട്രോള്‍ വില തയാറാക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേന്‍ അടക്കമുള്ള കമ്പനികള്‍ ഈ മാസം ഒന്നിനു ശേഷം ഇതു ചെയ്‌തിട്ടില്ല.
പെട്രോള്‍ വില ലീറ്ററിന്‌ 2 .46 രൂപ കുറച്ചു.
ബാരലിന്‌ 115.77 ഡോളര്‍ എന്ന പെട്രോള്‍ വില പ്രകാരമുള്ള വിലയാണ്‌ ഇപ്പോഴത്തേത്‌. എന്നാല്‍ പെട്രോള്‍ വില ബാരലിന്‌ 97 ഡോളര്‍ വരെ താഴ്‌ന്നിട്ടുണ്ട്‌.

No comments:

Post a Comment