മുംബൈ ഭീകരാക്രമണം: മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍


മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാള്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി. സയ്ദ് ജബ്യൂദിന്‍ എന്ന് വിളിക്കുന്ന അബു ഹംസയെ ആണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടിയത്. 

ആക്രമണം നടത്തിയ ഭീകരര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കിയത് ഇയാളാണ്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് ഇയാള്‍ എന്നാണ് സൂചന. 

ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ പിടിയിലായെങ്കിലും ഡല്‍ഹി പൊലീസ് ഇന്നാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂലൈ അഞ്ച് വരെ റിമാന്റ് ചെയ്തു. 

ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ആറ് സൂത്രധാരന്മാരില്‍ ഒരാളാണ് അബു ഹംസ.

No comments:

Post a Comment