ന്യൂഡല്‍ഹി • പെട്രോള്‍ വില ലീറ്ററിന് 2 .46 രൂപ കുറച്ചു. പുതിയ വില ഇന്ന് അര്‍ധരാത്രിമുതല്‍ നിലവില്‍ വരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വില കുറച്ച വിവരം പ്രഖ്യാപിച്ചത്.
അതേസമയം, ഡീസല്‍ വിലനിയന്ത്രണം ഭാഗികമായി നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി. പരമാവധി വില്‍പ്പനവില നിര്‍ണയിച്ചു കൊണ്ട് ഡീസല്‍വില കൂട്ടാനാണ് നീക്കം. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് പിന്നാലെ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകും.
പെട്രോള്‍ വില നാലു രൂപ കുറയുമെന്നു സൂചന. |
ഭാഗികമായി വിലനിയന്ത്രണം നീക്കാന്‍വകുപ്പുതല സമിതിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ...
1. രാജ്യാന്തര എണ്ണ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍നേരിട്ട് ഉപഭോക്‌താക്കളില്‍എത്തിക്കാതെ ക്രമാനുഗതമായി വില കൂട്ടണം.
2. രണ്ടാഴ്‌ചയോ ഒരു മാസമോ കൂടുമ്പോള്‍ലീറ്ററിന് ഒരു രൂപ എന്ന നിരക്കില്‍വര്‍ധനയാകാം.
3. ആകെ വില സര്‍ക്കാര്‍നിശ്‌ചയിക്കുന്ന പരമാവധി വില്‍പ്പന വിലയില്‍കൂടരുത്. ഡിപ്പോതലത്തിലായിരിക്കും പരമാവധി വില്‍പ്പന വില നടപ്പാക്കുക. വില കൂട്ടുമ്പോള്‍ ഡീസലിന്റെ കസ്‌റ്റംസ്, എക്‌സൈസ് തീരുവ ഒഴിവാക്കണമെന്ന് ശുപാര്‍ശയുണ്ടെങ്കിലും ഇത് നടപ്പാകാന്‍സാധ്യത കുറവാണ്.
സബ്‌സിഡിയിനത്തില്‍പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 138,541 കോടിരൂപയുടെ ബാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ 81,192 കോടിയും ഡീസല്‍ സബ്‌സിഡിയാണ്. അടുത്തമാസം 19 ന് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഡീസല്‍വിലയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും. രാഷ്‌ട്രീയ സാഹചര്യവും പൊതുവികാരവും എതിരാകുമെങ്കിലും നിലവിലുള്ള സാമ്പത്തിക സാഹചര്യത്തില്‍ തീരുമാനം നീട്ടിവയ്ക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
No comments:
Post a Comment