ആശയകുഴപ്പം നീക്കാന്‍ മന്ത്രാലയം; സര്‍വ്വീസ്‌ ടാക്‌സ്‌ എടുക്കുന്നത്‌ പണം നാട്ടിലേക്ക്‌ അയക്കുന്നതിന്റെ ട്രാന്‍സ്‌ഫര്‍ ഫീസിന്‌ മാ

പ്രവാസികള്‍ നാട്ടിലേക്ക്‌ അയക്കുന്ന പണത്തിന്‌ 12.36 ശതമാനം സര്‍വ്വീസ്‌ ടാക്‌സ്‌ ഈടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം നിഷേധിച്ചു. വിദേശത്ത്‌ നിന്നും പണം നാട്ടിലേയ്ക്ക്‌ അയക്കുന്നത്‌ സംബന്ധിച്ച സേവന നിക

ുതിയില്‍ വരുത്തിയ പരിഷ്‌ക്കാരം ഒരു വിഭാഗം മാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചതാണ്‌ ആശയ കുഴപ്പം സൃഷ്‌ടിച്ചതെനന്നും ഇത്തരത്തില്‍ ഒരു നീക്കം ഇല്ലെന്നും മന്ത്രാലയം പ്രത്യേക പത്രകുറിപ്പില്‍ അറിയിച്ചു.

ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സി ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ മറുനാടന്‍ മലയാളി അടക്കമുള്ള മാധ്യമങ്ങള്‍ ഇങ്ങനെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. മന്ത്രാലയത്തിന്റെ വിശദീകരണത്തോടെ പ്രവാസികളുടെ ചങ്കിടിപ്പ്‌ മാറികിട്ടി.

നാട്ടിലേയ്ക്ക്‌ പണം അയക്കാന്‍ നല്‍കുന്ന ഫീസിന്റെ 12.36 ശതമാനും സേവന നികുതി എടുക്കുമെന്നാണ്‌ സര്‍ക്കാര്‍ അറിയിപ്പ്‌. എന്ന്‌ വച്ചാല്‍ ഒരു ലക്ഷം രൂപ നാട്ടിലേയ്ക്ക്‌ യുഎഇ എക്‌സേഞ്ച്‌ വഴി അയക്കുന്നു എന്നു കരുതുക. അതിന്‌ ഇപ്പോള്‍ എടുക്കുന്ന ഫീസ്‌ 500 ആണെങ്കില്‍ 500 രൂപയുടെ 12.36 ശതമാനം കൂടി നല്‍കേണ്ടി വരും എന്നതാണ്‌. വാസ്‌തവത്തില്‍ ഇത്‌ പണം മാറ്റുന്ന ഏജന്‍സികളെ മാത്രം ബാധിക്കേണ്ട വിഷയമാണ്‌ എന്നാല്‍ ഇത്‌ ഉപഭോക്താവില്‍ നിന്ന്‌ എടുക്കുന്നതോടെ ഫലത്തില്‍ നഷ്‌ടം ഉണ്ടാകുന്നത്‌ ഉപഭോക്താവിനു തന്നെ.വിവിധ എജെന്‍സികള്‍ വഴി പണം അയക്കുന്നവര്‍ ഇനി എജെന്‍സിയുടെ ചാര്‍ജിനു പുറമേ ഇന്ത്യന്‍ സര്‍ക്കാരിന്റെ സര്‍വീസ്‌ ടാക്‌സും കൊടുക്കേണ്ടി വരും.


പണമയക്കുന്ന എജെന്‍സികളെ സര്‍വീസ്‌ ടാക്‌സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനും അവര്‍ ഈടാക്കുന്ന ചാര്‍ജിനു മേല്‍ 12.36 ശതമാനം നികുതി ജൂലൈ ഒന്നുമുതല്‍ ഈടാക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന്‌ കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സര്‍വീസ്‌ ടാക്‌സ്‌ ഈടാക്കിയിരുന്നത്‌ ഇന്ത്യയില്‍ നല്‍കുന്ന സേവനങ്ങള്‍ക്ക്‌ മാത്രമായിരുന്നു.എന്നാല്‍ ജൂലൈ ഒന്ന്‌ മുതല്‍ മണി ട്രാന്‍സ്‌ഫര്‍ എജെന്‍സികളെയും ഈ പരിധിയില്‍ ഉള്‍പ്പെടുത്താനാണ്‌ സര്‍ക്കാര്‍ തീരുമാനം. വേറൊരു രാജ്യത്തും നിലവിലില്ലാത്ത ഈ നികുതി സംവിധാനം ഇന്ത്യ നടപ്പിലാക്കുന്നതില്‍ എങ്ങും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌.

കേരള സാമ്പത്തിക മേഖലയുടെ നട്ടെല്ലായ പ്രവാസി നിക്ഷേപത്തിന്റെ വരവ്‌ കുത്തനെ കുറയാന്‍ പുതിയ നികുതി നിര്‍ദ്ദേശം കാരണമായേക്കും. കഴിഞ്ഞ വര്‍ഷം 50,000 കോടി രൂപയാണ്‌ വിദേശ മലയാളികള്‍ നാട്ടിലേക്ക്‌ അയച്ചത്‌. ഇത്തവണ രൂപയുടെ മൂല്യയിടിവ്‌ കൂടി കണക്കിലെടുത്താല്‍ ഇത്‌ 60,000 കോടിയിലെത്താന്‍ ഇടയുണ്ട്‌.


ഗള്‍ഫ്‌ മലയാളികള്‍ ബഹുഭൂരിപക്ഷവും സാധാരണ തൊഴിലാളികളാണ്‌. ഇവര്‍ നാട്ടിലേക്ക്‌ അയയ്ക്കുന്ന തുകയുടെ സര്‍വ്വിസ്‌ ചാര്‍ജ്ജിനു പുറകെ ഇനി അതിന്റെ സേവന നികുതി കൂടി കണ്ടെത്തേണ്ടിവരും.



ഇന്ത്യയിലെത്തുന്ന വിദേശ നിക്ഷേപങ്ങള്‍ക്കും കയറ്റുമതിക്കും ആനുകൂല്യങ്ങളുടെ പെരുമഴ നല്‍കുന്ന സര്‍ക്കാരാണ്‌ പ്രവാസികള്‍ക്ക്‌ അധികഭാരം ചുമത്തുന്നത്‌. ലോകത്തിലെ മറ്റൊരു രാജ്യവും സ്വീകരിക്കാത്ത നിഷേധാത്മക സമീപനമാണ്‌ കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്നതെന്ന്‌ ധനകാര്യ സേവന സ്ഥാപനമായ കെ.പി.എം.ജിയുടെ പാര്‍ട്‌ണര്‍ സച്ചിന്‍ മേനോന്‍ പറഞ്ഞു. വന്‍തോതില്‍ വിദേശ പണം കൊണ്ടു വരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നതിനു പകരം അവരെ പിഴിയാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. പ്രതിസന്ധി കാലയളവില്‍ പോലും ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ താങ്ങി നിറുത്തുന്ന വിദേശ ഇന്ത്യക്കാരെ ശിക്ഷിക്കുന്ന നടപടിയാണ്‌ സേവന നികുതിയെന്നും സച്ചിന്‍ മേനോന്‍ അഭിപ്രായപ്പെട്ടു.

No comments:

Post a Comment