വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുമൊന്നും ഈ സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്റ്റാറിനെ ബാധിക്കുന്നില്ല. കൃഷ്ണയും രാധയും തിയേറ്ററുകളെ ഇളക്കിമറിച്ചതിന് പിന്നാലെ ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായി, കാളിദാസന്‍ കവിതയെഴുതുകയാണ് എന്നിങ്ങനെ രണ്ട് ചിത്രങ്ങളും സന്തോഷ് പണ്ഡിറ്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്റെ സിനിമ കാണാന്‍ ആളുള്ളിടത്തോളം ഞാന്‍ സിനിമയെടുക്കും എന്ന് ധീരമായി പ്രഖ്യാപിച്ച പണ്ഡിറ്റിന്റെ അടുത്ത ആഗ്രഹം കേട്ട് പ്രേക്ഷരും സിനിമക്കാരും എല്ലാം ഞെട്ടിയതായാണ് വാര്‍ത്ത. മലയാളത്തിന്റെ പ്രിയതാരം സാക്ഷാല്‍ മോഹന്‍ലാലിന്റെ ഡേറ്റ് പണ്ഡിറ്റ് ചോദിച്ചതായാണ് വാര്‍ത്ത.
അമ്മ ഭാരവാഹികൂടിയായ ഇടവേള ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്മയിലെ അംഗത്വത്തിനായി തന്നെ വിളിച്ചിരുന്നതായി ഇടവേള ബാബു ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഫോണ്‍ സംഭാഷണത്തിനൊടുവിലായിരുന്നു മോഹന്‍ലാലിനെ നായകനാക്കി സിനിമ നിര്‍മ്മിക്കാന്‍ താത്പര്യമുണ്ടെന്നും ഡേറ്റ് കിട്ടുമോ എന്നുമായിരുന്നു ചോദ്യം. ഏതായാലും വിവരം ഇടവേള ബാബു മോഹന്‍ലാലിനെ തന്നെ ധരിപ്പിച്ചു. 'വേറെയാരെയും കിട്ടിയില്ലേ എന്നായിരുന്നു ലാലിന്റെ പ്രതികരണമെന്നാണ് റിപ്പോര്‍ട്ട്'. തന്റെ ഇഷ്ട താരം മോഹന്‍ലാലും ഇഷ്ടപ്പെട്ട സിനിമ ചിത്രവുമാണെന്ന് പണ്ഡിറ്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇവിടെയും തീരുന്നില്ല പണ്ഡിറ്റിന്റെ ആഗ്രഹങ്ങള്‍. പൃഥ്വിരാജിനൊപ്പം അഭിനയിക്കണമെന്നതാണ് കക്ഷിയുടെ അടുത്ത മോഹം. എന്താകുവോ എന്തോ?
No comments:
Post a Comment