ചാര്‍ളിയുടെയും ഹാരിയുടെയുടെയും പിതാവ് ഹൊവാര്‍ഡ് ഡേവിസ്-കാറിനാണ് ആ വീഡിയോ യുട്യൂബില്‍ ലോഡ് ചെയ്തതിന് ഇത്രയും പ്രതിഫലം ലഭിച്ചത്. ഷെല്ലിയാണ് ചാര്‍ളിയുടെയും ഹാരിയുടെയും അമ്മ.
2007 മെയ് മാസത്തിലാണ് ചാര്‍ളിയുടെയും ഹാരിയുടെയും വീഡിയോ യുട്യൂബിലെത്തിയത്. ഈ റിപ്പോര്‍ട്ട് എഴുതുന്ന സമയം വരെ 387,245,391 പേര്‍ ആ വീഡിയോ കണ്ടു. യുട്യൂബിലെ ഏറ്റവും ജനപ്രിയ വീഡിയോകളിലൊന്നാണ്.
കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ സമയമായി ഇപ്പോള്‍. മുന്തിയ പ്രൈവറ്റ് വിദ്യാഭ്യാസം നല്‍കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഹൊവാര്‍ഡും ഷെല്ലിയും. ഇപ്പോള്‍ ആ ദമ്പതിമാര്‍ക്ക് മൂന്നാമതൊരു മകന്‍ കൂടിയുണ്ട്-ജാസ്പര്‍. യുട്യൂബ് നല്‍കിയ പണം കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കാനാണ് മാതാപിതാക്കളുടെ തീരുമാനം.
യുട്യൂബില്‍ ലോഡ് ചെയ്തിട്ടുള്ള വീഡിയോകളില്‍ നിന്ന് പരസ്യങ്ങള്‍ വഴിയാണ് ഗൂഗിളിന് വരുമാനം ലഭിക്കുന്നത്. വരുമാനത്തില്‍ ഒരുപങ്ക് വീഡിയോ ഇട്ടയാളുമായി പങ്കുവെയ്ക്കുകയെന്നത് കമ്പനിയുടെ നയമാണ്. അതിന്റെ ഭാഗമായാണ് ഹൊവാര്‍ഡിന് ഇപ്പോള്‍ കാശ് ലഭിച്ചത്. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ ബക്കിങാംഷയര്‍ സ്വദേശിയാണ് ഹൊവാര്‍ഡ്.
യുട്യൂബില്‍ നിന്ന് ഇത്തരത്തില്‍ വന്‍തുക ലഭിക്കുന്ന ആദ്യവ്യക്തിയല്ല ഐടി കണ്‍സള്‍ട്ടന്റായ ഹൊവാര്‍ഡ്. തന്റെ 11 കാരനായ സഹോദരന്‍ ജേക്കബ്ബിന്റെ വീഡിയോ യുട്യൂബിലിട്ട 18 കാരനായ ജാമി ഹാഗാന് 40,000 പൗണ്ട് (32 ലക്ഷം രൂപ) ആണ് യുട്യൂബ് നല്‍കിയത്. (ചിത്രങ്ങള്‍ കടപ്പാട് : ദി സണ്‍)
No comments:
Post a Comment