മഹീന്ദ്രയുടെ ഹൈഡ്രജന്‍ മുച്ചക്രവാഹനം....

ന്യൂഡല്‍ഹി: ലോകത്താദ്യമായി ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന മുച്ചക്രവാഹനം
M&M President (Automotive and Farm Equipment Sectors) Pawan Goenka poses alongside the hydrogen-powered three-wheeler HyAlfa at the 11th Auto Expo in New Delhi on Monday
Photo: S. Subramaniumഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ തിങ്കളാഴ്ച അവതരിപ്പിച്ചു. ഐ.ഐ.ടി ഡല്‍ഹിയും
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ചേര്‍ന്നാണ് 'ഹൈആല്‍ഫ' എന്ന വാഹനങ്ങളുടെ നിര
അവതരിപ്പിച്ചത്. ആദ്യഘട്ടത്തില്‍ നിര്‍മ്മിച്ച 15 ഹൈആല്‍ഫ വാഹനങ്ങള്‍
ഇന്ത്യ ട്രേഡ് ഓര്‍ഗനൈസേഷന്‍ പ്രൊമോഷന്‍(ഐ.ടി.പി.ഒ)
പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കും. 80 കിലോമീറ്റര്‍ മൈലേജാണ് കമ്പനി
അവകാശപ്പെടുന്നത്. ഓട്ടോ എക്‌സ്‌പോ നടക്കുന്ന പ്രഗതിമൈതാനിയില്‍തന്നെ
വാഹനങ്ങള്‍ക്ക് ഹൈഡ്രജന്‍ നിറയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ വ്യവസായ വികസന സംഘടന(യു.എന്‍.ഐ.ഡി.ഒ)യുടെ ഹൈഡ്രജന്‍
ഊര്‍ജ സാങ്കേതികവിദ്യാ അന്താരാഷ്ട്ര കേന്ദ്ര(ഐ.സി.എച്ച്.ഇ.ടി)ത്തിന്റ
സഹായത്തോടെയുള്ള 'ഡെല്‍ഹൈ 3ഡബ്ല്യു' പദ്ധതിയില്‍ മൂന്നു വര്‍ഷംകൊണ്ടാണ്
വാഹനങ്ങള്‍ വികസിപ്പിച്ചത്. ഇതിനായി അമ്പതു കോടിയോളം രൂപ ചെലവായി. പദ്ധതി
ചെലവിന്റെ പകുതി വഹിച്ചത് യു.എന്‍ ആണ്. കാര്‍ബണ്‍ രഹിത ഇന്ധനമായ
ഹൈഡ്രജന്‍ ഉപയോഗിക്കുക വഴി അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയാണ്
പദ്ധതിയുടെ ലക്ഷ്യമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
പ്രസിഡന്റ്(ഓട്ടോമോട്ടീവ് ആന്‍ഡ് ഫാം എക്യുപ്‌മെന്റ്) പവന്‍ ഗോയെങ്ക
പറഞ്ഞു. ഹൈഡ്രജന്‍ വാഹനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നല്‍കണമെങ്കില്‍
കുറേക്കൂടി മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

ഒരു കിലോ ഹൈഡ്രജന് 250 രൂപയോളം വിലവരുമെന്നതിനാല്‍ ഇത്തരം വാഹനങ്ങളുടെ
സാധ്യതയെക്കുറിച്ച് കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും ഗോയെങ്ക പറഞ്ഞു.
സി.എന്‍.ജി മുച്ചക്രവാഹനങ്ങളേക്കാള്‍ 20,000 മുതല്‍ 25,000 രൂപ വരെ അധികം
വില ഹൈആല്‍ഫയ്ക്ക് വരുമെന്ന് ഗോയെങ്ക പറഞ്ഞു. സി.എന്‍.ജി
മുച്ചക്രവാഹനങ്ങള്‍ക്ക് ഏതാണ്ട് രണ്ടുലക്ഷത്തോളമാണ് വില. ഇന്ത്യന്‍
പങ്കാളികള്‍ രാജ്യത്തെ ഗതാഗത മേഖലയ്ക്കുവേണ്ടി വികസിപ്പിച്ചെടുത്ത
ഹൈഡ്രജന്‍ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കുക എന്നതാണ് ഡെല്‍ഹൈ 3ഡബ്ല്യു
പ്രോജക്ടിന്റെ ലക്ഷ്യമെന്ന് യു.എന്‍.ഐ.ഡി.ഒ- ഐ.സി.എച്ച്.ഇ.ടി എം.ഡി
മുസ്തഫ ഹാതിപോഗ്ലു പറഞ്ഞു.

No comments:

Post a Comment