Cheap Flight Tickets - Upto Rs. 850 Instant Cashback. Pay in EMI. Limited Offer. Book Now
www.cleartrip.com
It’ll work like this: Once the travelers are allowed to turn on tablets, phones, laptops and other personal electronic devices, they will be able to access the Gogo Wi-Fi network, and then click on the Ford/Facebook banner to access Facebook.
ഈയിടെയായി ധാത്രി, ഇന്ദുലേഖ, ശ്രീധരീയം എന്നീ പ്രമുഖ ബ്രാന്‍ഡുകള്‍ വലിയ
തോതില്‍ പരസ്യം നല്‍കിയിരുന്നു. മുടി കൊഴിച്ചില്‍ തടയുന്നു, മുടി
വളര്‍ത്തുന്നു, തടി കുറയ്ക്കുന്നു എന്നിങ്ങനെ ഉപഭോക്താവിനെ വഞ്ചിക്കുന്ന
രീതിയില്‍ ആണ് പരസ്യം നല്‍കുന്നത്. വ്യാജ അവകാശവാദം പരസ്യം
നല്‍കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാരിന് ലഭിച്ച പരാതിയിന്മേല്‍
ആരോഗ്യവകുപ്പ് സെക്രെട്ടറി നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇന്നീ
റെയ്ഡും നടപടികളും ഉണ്ടായത്. പരസ്യത്തിലൂടെ തെറ്റായ അവകാശവാദം നല്‍കി
ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് ഡ്രഗ്‌സ് ആന്‍ഡ് മാജിക്കല്‍ റെമഡീസ്
ആക്റ്റ് പ്രകാരം ഒരു വര്ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ലൈസന്‍സ് ലഭിച്ച ഉല്‍പ്പന്നങ്ങള്‍ അല്ലാതെ വ്യാജ ഉല്‍പ്പന്നങ്ങള്‍
ഉണ്ടാക്കി വിപണിയില്‍ എത്തിച്ചതിനു മിന്‍സ് ബ്രാന്റിങ്ങിനും
കേസെടുത്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും പിടിച്ചെടുത്ത
ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് അയക്കുമെന്നും തുടര്‍നടപടി
സ്വീകരിക്കുമെന്നും ഇത്തരം പരസ്യങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാകാതെ
നോക്കണമെന്നും ഡ്രഗ്‌സ് കണ്ട്രോളറുടെ ഓഫീസ് അറിയിച്ചു.
ഈ വിവരം അറിഞ്ഞിട്ടും വാര്‍ത്താ ചാനലുകള്‍ ഒന്നും ഇതുസംബന്ധിച്ച വാര്‍ത്ത
നല്‍കിയില്ല. ലക്ഷക്കണക്കിനു രൂപയുടെ പരസ്യമാണ് മൂന്നു ബ്രാന്‍ഡുകളും
മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. നേരത്തെ ഈസ്‌റ്റേണ്‍ ഫാക്ടറിയില്‍ റെയ്ഡ്
നടത്തി മുളകുപൊടി നശിപ്പിച്ച വാര്‍ത്തയും മറ്റു മാധ്യമങ്ങള്‍
മുക്കിയിരുന്നു. ബന്ധപ്പെട്ട കമ്പനികളുടെ പ്രതികരണം അറിയാന്‍ നിരവധി തവണ
ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല.