മുഹമ്മദ്‌ നബിയുടെ കാര്‍ട്ടൂണുമായി ഫ്രഞ്ച്‌ വീക്കിലി


പാരിസ്‌• ഇസ്‌ലാം വിരുദ്ധ സിനിമയെക്കുറിച്ചുള്ള വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ മുഹമ്മദ്‌ നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച്‌ ഫ്രഞ്ച്‌ വീക്കിലിയും അടുത്ത വിവാദത്തിന്‌ തിരികൊളുത്തി. ഫ്രാന്‍സിലെ ചാര്‍ലി ഹെബ്‌ഡൊ എന്ന വീക്കിലിയാണ്‌ നബിയുടെ കാര്‍ട്ടുണ്‍ പ്രസിദ്ധീകരിച്ചത്‌. പ്രതിഷേധം ഇരമ്പിയതിനെത്തുടര്‍ന്ന്‌ വീക്കിലിയുടെ ഓഫിസിനു കനത്ത കാവല്‍ ഏര്‍പ്പെടുത്തി. വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്‌ പ്രകോപനപരമാണെന്ന്‌ ഫ്രാന്‍സിന്റെ വിദേശകാര്യമന്ത്രി ലോറന്റ്‌ ഫാബിയസ്‌ അഭിപ്രായപ്പെട്ടു. മുസ്‌ലിം രാജ്യങ്ങളിലെ ഫ്രഞ്ച്‌ എംബസികള്‍ക്കു സുരക്ഷ ഏര്‍പ്പെടുത്തിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ നവംബറില്‍ നബിയെക്കുറിച്ചുള്ള കാരിക്കേച്ചര്‍ പ്രസിദ്ധീകരിച്ചതിന്‌ ഇതേ വീക്കിലിയുടെ ഓഫിസ്‌ ബോംബ്‌ സ്‌ഫോടനത്തില്‍ തകര്‍ത്തിരുന്നു.
 

No comments:

Post a Comment