പാരിസ്• ഇസ്‌ലാം വിരുദ്ധ സിനിമയെക്കുറിച്ചുള്ള വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് ഫ്രഞ്ച് വീക്കിലിയും അടുത്ത വിവാദത്തിന് തിരികൊളുത്തി. ഫ്രാന്‍സിലെ ചാര്‍ലി ഹെബ്‌ഡൊ എന്ന വീക്കിലിയാണ് നബിയുടെ കാര്‍ട്ടുണ്‍ പ്രസിദ്ധീകരിച്ചത്. പ്രതിഷേധം ഇരമ്പിയതിനെത്തുടര്‍ന്ന് വീക്കിലിയുടെ ഓഫിസിനു കനത്ത കാവല്‍ ഏര്‍പ്പെടുത്തി. വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് പ്രകോപനപരമാണെന്ന് ഫ്രാന്‍സിന്റെ വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസ് അഭിപ്രായപ്പെട്ടു. മുസ്‌ലിം രാജ്യങ്ങളിലെ ഫ്രഞ്ച് എംബസികള്‍ക്കു സുരക്ഷ ഏര്‍പ്പെടുത്തിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ നവംബറില്‍ നബിയെക്കുറിച്ചുള്ള കാരിക്കേച്ചര്‍ പ്രസിദ്ധീകരിച്ചതിന് ഇതേ വീക്കിലിയുടെ ഓഫിസ് ബോംബ് സ്‌ഫോടനത്തില്‍ തകര്‍ത്തിരുന്നു. | |
മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി ഫ്രഞ്ച് വീക്കിലി
ഡീസല്‍ വില കുറയ്ക്കില്ല; എല്‍പിജി സിലിണ്ടര്‍ ഒന്‍പതാ ക്കും..
നിരക്കു വര്‍ധന: ബസുടമകളുടെ ആവശ്യം അന്യായമെന്നു വാദം!!!
കൊച്ചി • ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന ബസ് ഉടമകളുടെ ആവശ്യം അനാവശ്യമാണെന്നു സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ ചൂണ്ടിക്കാട്ടി.
മിനിമം ചാര്‍ജ് ഏഴു രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 70 പൈസയാക്കുക, വിദ്യാര്‍ഥികളു ടെ കണ്‍സഷന്‍ യഥാര്‍ഥ നിരക്കിന്റെ പകുതിയാക്കുക എന്നീ ആവശ്യങ്ങളാണു ബസ് ഉടമകള്‍ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്.
എന്നാല്‍, 2011 ഓഗസ്‌റ്റില്‍ നടപ്പാക്കിയ ചാര്‍ജ് വര്‍ധനയിലൂടെ കിലോമീറ്ററിന് അഞ്ചു രൂപയോളം അധിക ലാഭം ലഭിച്ചിരുന്നതു മറച്ചുവച്ചാണ് ബസുടമകള്‍ നഷ്‌ടക്കണക്കു നിരത്തുന്നതെന്നു സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ കുറ്റപ്പെടുത്തി. ചാര്‍ജ് വര്‍ധനവിനെത്തുടര്‍ന്ന് ഒരു ബസിനു 1000 രൂപ മുതല്‍ 1500 രൂപയുടെ വരെ അധിക വരുമാനം ലഭിച്ചു. ഇപ്പോഴത്തെ ഡീസല്‍ വിലവര്‍ധനയുടെ പേരിലുണ്ടായ അധികച്ചെലവാകട്ടെ കിലോമീറ്ററിന് ഒന്നര രൂപ മാത്രമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
ബസ് ചാര്‍ജ് വര്‍ധന ഇന്നുമന്ത്രിതല യോഗം ചര്‍ച്ച ചെയ്യും.! |
കഴിഞ്ഞ വര്‍ഷം അഞ്ചു രൂപയോളം കിലോമീറ്ററിന് അധിക ലാഭം ലഭിച്ചിടത്താണ് ഡീസല്‍ വില വര്‍ധന മൂലം ഒന്നര രൂപയ്ക്കു താഴെ അധികച്ചെലവു വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബസ് ചാര്‍ജ് വര്‍ധനയില്‍ ‘ഫിക്‌സഡ് കോസ്‌റ്റ് ഏര്‍പ്പെടുത്തിയതിനെതിരെ തങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് തീര്‍പ്പാകും മുന്‍പു പുതിയ നിരക്കു വര്‍ധന സംബന്ധിച്ചു ചര്‍ച്ച നടത്തുന്നതു ന്യായീകരിക്കാനാവില്ലെന്നു സംഘടനാ നേതാക്കള്‍ പറഞ്ഞു.
മിനിമം ചാര്‍ജ് ഏഴു രൂപയാക്കണമെന്ന ബസുടമകളുടെ ആവശ്യം അംഗീകരിച്ചാല്‍ അടുത്ത ഫെയര്‍ സ്‌റ്റേജ് ഒന്‍പതു രൂപയെങ്കിലുമായി നിശ്‌ചയിക്കേണ്ടി വരും. അഞ്ചു കിലോമീറ്ററിനു ശേഷം 7.5 കിലോമീറ്ററിലാണ് അടുത്ത ഫെയര്‍ സ്‌റ്റേജ്. ബസുടമകളുടെ ആവശ്യം അതേപടി അംഗീകരിച്ചാല്‍ ഏഴര കിലോമീറ്ററിന് 9.50 രൂപ നല്‍കേണ്ടി വരും. നിലവില്‍ ഇത് ആറു രൂപയാണ്..
ബസ് ചാര്‍ജ് വര്‍ധന ഇന്നു മന്ത്രിതല യോഗം ചര്‍ച്ച ചെയ്യും.!!
തിരുവനന്തപുരം• ഡീസല്‍ വില കൂട്ടിയ പശ്‌ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ഇന്നുചേരുന്ന മന്ത്രിതല യോഗം ചര്‍ച്ചചെയ്യും. ഇന്നലെ കൂടിയ മന്ത്രിസഭാ യോഗത്തില്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്നു മന്ത്രിതല യോഗം ചേര്‍ന്ന് ഈ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
നിരക്കു വര്‍ധന: ബസുടമകളുടെ ആവശ്യം അന്യായമെന്നു വാദം |
Subscribe to:
Posts (Atom)