മുത്തശ്ശി കാറിൽ മറന്നുവെച്ച അഞ്ചു വയസുകാരി ശ്വാസം മുട്ടി മരിച്ചു
ഉമ്മുൽഖുവൈൻ:മുത്തശ്ശിയുടെ അശ്രദ്ധയിൽ അഞ്ചു വയസുകാരിയുടെ ജീവൻ നഷ്ട്ടപ്പെട്ടു.മുത്തശ്ശി തന്റെ സുഹൃത്തിനെ കാണാൻ പുറപ്പെട്ടപ്പോൾ മൂന്നു പേരക്കുട്ടികളെ ഒപ്പം കൂട്ടി.സുഹൃത്തിന്റെ വീട്ടിനു മുന്നിൽ കാർ നിർത്തിയപ്പോൾ അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ പോകാൻ രണ്ടു കുട്ടികൾ അനുവാദം ചോദിച്ചു. ഇതിന് അനുവാദം നല്‍കിയ ഇവര്‍ മൂന്നാമത്തെ കുട്ടി കാറിലുള്ളത് ഓര്‍ക്കാതെ വാഹനം പൂട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. സൂപ്പര്‍മാര്‍ക്കറ്റില്‍ പോയ കുട്ടികള്‍ തിരിച്ചുവരുമ്പോള്‍ കാറിനകത്ത് സഹോദരി ഇരിക്കുന്നത് കണ്ടു. പന്തികേട് തോന്നിയ കുട്ടികള്‍ ഉടന്‍ മുത്തശ്ശിയെ വിവരമറിയിച്ചു. ഇവര്‍ ഓടിയത്തെി വാഹനം തുറന്നപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.കൊടും ചൂടില്‍ ശ്വാസം കിട്ടാതെയായിരുന്നു കുഞ്ഞിന്റെ മരണമെന്ന് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ഡയറക്ടര്‍ കേണല്‍ ഖമീസ് സലിം ബുഹറൂന്‍ പറഞ്ഞു.
No comments:
Post a Comment